English| മലയാളം

ചരിത്രം

മുനിസിപ്പാലിറ്റി രൂപീകരിച്ച തീയതി/വര്‍ഷം  1990

 

പ്രാക് ചരിത്രം

 

തളിപ്പറമ്പിലും പരിസരങ്ങളിലും നവീനശിലായുഗ സാംസ്ക്കാരിക അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.പെരുമാക്കന്‍മാരുടെ കീഴില്‍ തളിയധികാരികള്‍ ഇവിടെ ഭരണം നടത്തിയിരുന്നു.സംഘകാലത്തിനു ശേഷം കോലത്തിരി രാജവംശത്തിലെ ശതസോമ രാജാവ് ഈ പ്രദേശം ഭരിച്ചിരുന്നു.

 

സ്ഥലനാമോല്‍പത്തി

 

തളി എന്നാല്‍ ശിവക്ഷേത്രം എന്നാണ് അര്‍ത്ഥം. ശിവക്ഷേത്രം (തളി) സ്ഥിതി ചെയ്യുന്ന പറമ്പ് തളിപ്പറമ്പ് എന്ന് അറിയപ്പെട്ടു.

 

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

 

ടി രാഘവന്‍ നമ്പ്യാര്‍, കെ. ഇബ്രാഹിം, കെ. പി. ആര്‍. ഗോപാലന്‍, പി. ബാലകൃഷ്ണന്‍ നമ്പ്യാര്‍, സി. കെ. പണിക്കര്‍.

 

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍

 

തളിപ്പറമ്പിലെ ആദ്യത്തെ പൊതു വിദ്യാലയം 1892 ല്‍ സ്ഥാപിച്ച ബി.ഇ. എം. എല്‍.പി. സ്ക്കൂളാണ്. ഗോത്ര ദ്രാവിഡ സംസ്ക്കാരങ്ങള്‍ ഈ പ്രദേശത്ത് നിലനിന്നിരുന്നു. തളിപ്പറമ്പിലെ ആദ്യകാല വായനശാലയാണ് വി.ആര്‍. നായര്‍ സ്മാരക വായനശാല.

 

വാണിജ്യ-ഗതാഗത പ്രാധാന്യം

 

ജലമാര്‍ഗ്ഗങ്ങളിലൂടെയാണ് സാധനങ്ങള്‍ മിക്കതും ഈ പുരാതന പട്ടണ പ്രദേശങ്ങളിലേക്ക് എത്തിച്ചേര്‍ന്നിരുന്നത്. ഏകദേശം മദ്ധ്യഭാഗത്തുകൂടി എന്‍.എച്ച്. 17 തെക്കു വടക്കായി കടന്നു പോകുന്നു.സ്റ്റേറ്റ് ഹൈവേയും ഈ നഗരസഭ അതിര്‍ത്തിയിലൂടെ കടന്നു പോകുന്നു. കൊട്ട മെടയല്‍, കൈത്തറി തുടങ്ങി പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു.

 

പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

 

വളരെ പ്രസിദ്ധമായ പെരിഞ്ചല്ലൂര്‍ ഗ്രാമത്തില്‍പെട്ട പട്ടണമാണ് തളിപ്പറമ്പ്. 1955 ലാണ് തളിപ്പറമ്പ് പഞ്ചായത്ത് രൂപീകൃതമായത്. പ്രഥമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലകൃഷ്ണമേനോന്‍ ആയിരുന്നു. 1975 ല്‍ പട്ടുവം പ്രദേശം വേര്‍പെടുത്തി തളിപ്പറമ്പ് പഞ്ചായത്ത് പ്രത്യേകമായി നിലവില്‍ വന്നു. 1990 ല്‍ ആന്തൂര്‍ പഞ്ചായത്ത് തളിപ്പറമ്പ് പഞ്ചായത്തുമായി ചേര്‍ത്ത് തളിപ്പറമ്പ് നഗരസഭ നിലവില്‍ വന്നു.