English| മലയാളം

വിവരണം

വില്ലേജ്                           :  തളിപ്പറമ്പ്

താലൂക്ക്                           :  തളിപ്പറമ്പ്
അസംബ്ളി മണ്ഡലം        :  തളിപ്പറമ്പ്
പാര്‍ലമെന്റ് മണ്ഡലം        : കണ്ണൂര്‍ 

അതിരുകള്‍

 

കിഴക്ക് : കുറുമാത്തൂര്‍ പഞ്ചായത്ത്, തെക്ക് : ആന്തൂര്‍ മുനിസിപ്പാലിറ്റി, വടക്ക് : പരിയാരം പഞ്ചായത്ത്, പടിഞ്ഞാറ് :കുപ്പം പുഴ, പട്ടുവം പഞ്ചായത്ത്.

 

ഭൂപ്രകൃതി

 

വടക്കന്‍ ഇടനാട് മേഖലയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്തെ കുന്നുകള്‍, ചെരിവുകള്‍, സമതലങ്ങള്‍, തീര സമതലങ്ങള്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ചരല്‍മണ്ണ്, ചെങ്കല്‍ മണ്ണ് തുടങ്ങിയ മണ്‍തരങ്ങള്‍ ഇവിടെ കാണപ്പെടുന്നു.

 

ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

 

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, തങ്ങള്‍ പള്ളി, മിഷനറിമാര്‍ സ്ഥാപിച്ച സെന്റ് പോള്‍ ചര്‍ച്ച്, അരവത്ത് അമ്പലം, പുതിയടത്ത് കാവ് തുടങ്ങി നിരവധി പ്രസിദ്ധമായ ആരാധനാലയങ്ങള്‍ തളിപ്പറമ്പിലുണ്ട്.