കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു പ്രദേശമാണ് തളിപ്പറമ്പ് (പെരിംചെല്ലൂര്‍). നമ്പൂതിരിമാര്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങളാണ് തളി. ഇത്തരത്തിലുള്ള ധാരാളം ക്ഷേത്രങ്ങളുള്ളതിനാലാണ് തളിപ്പറമ്പ് എന്ന പേരു വന്നത്. 18.92 ച.കി.മീ വിസ്തീര്‍ണത്തില്‍ പരന്നു കിടക്കുന്ന ഗ്രാമങ്ങളുടെ കൂട്ടമാണ് തളിപ്പറമ്പ്. തീരദേശപ്രദേശങ്ങളായ രാമന്താളി മുതല്‍ നുച്ചിയാട് വരെയും വായത്തൂര്‍ ഗ്രാമം വരെയും കര്‍ണാടക അതിര്‍ത്തിവരെയും തളിപ്പറമ്പ് പരന്നു കിടക്കുന്നു. സമ്പത്സമൃദ്ധിയുടെ കേദാരമായിരുന്ന തളിപ്പറമ്പിന്റെ പഴയ പേര് ‘ലക്ഷ്മിപുരം‘ എന്നായിരുന്നു..