English| മലയാളം

ആമുഖം

 

 

കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു പ്രദേശമാണ് തളിപ്പറമ്പ് (പെരിംചെല്ലൂര്‍). നമ്പൂതിരിമാര്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങളാണ് തളി. ഇത്തരത്തിലുള്ള ധാരാളം ക്ഷേത്രങ്ങളുള്ളതിനാലാണ് തളിപ്പറമ്പ് എന്ന പേരു വന്നത്. 1330.56 ച.കി.മീ (513.73 ച.മൈല്‍) വിസ്തീര്‍ണത്തില്‍ പരന്നു കിടക്കുന്ന 47 ഗ്രാമങ്ങളുടെ കൂട്ടമാണ് തളിപ്പറമ്പ്. തീരദേശപ്രദേശങ്ങളായ രാമന്താളി മുതല്‍ നുച്ചിയാട് വരെയും വായത്തൂര്‍ ഗ്രാമം വരെയും കര്‍ണാടക അതിര്‍ത്തിവരെയും തളിപ്പറമ്പ് പരന്നു കിടക്കുന്നു. സമ്പത്സ‌മൃദ്ധിയുടെ കേദാരമായിരുന്ന തളിപ്പറമ്പിന്റെ പഴയ പേര് ‘ലക്ഷ്മിപുരം‘ എന്നായിരുന്നു.

 

വളരെ പ്രസിദ്ധമായ പെരിഞ്ചല്ലൂര്‍ ഗ്രാമത്തില്‍പെട്ട പട്ടണമാണ് തളിപ്പറമ്പ്. 1955 ലാണ് തളിപ്പറമ്പ് പഞ്ചായത്ത് രൂപീകൃതമായത്. പ്രഥമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലകൃഷ്ണമേനോന്‍ ആയിരുന്നു. 1975 ല്‍ പട്ടുവം പ്രദേശം വേര്‍പെടുത്തി തളിപ്പറമ്പ് പഞ്ചായത്ത് പ്രത്യേകമായി നിലവില്‍ വന്നു. 1990 ല്‍ ആന്തൂര്‍ പഞ്ചായത്ത് തളിപ്പറമ്പ് പഞ്ചായത്തുമായി ചേര്‍ത്ത് തളിപ്പറമ്പ് നഗരസഭ നിലവില്‍ വന്നു.
 

പൊതുവിവരങ്ങള്‍

 

 ജില്ല                                           : കണ്ണൂര്‍ 
വിസ്തീര്‍ണ്ണം                                 : 43.08 ച.കി.മി
കോഡ്                                       : M130200
വാര്‍ഡുകളുടെ എണ്ണം                   : 44
ജനസംഖ്യ                                  : 67441
പുരുഷന്മാര്‍‍                                : 32511
സ്ത്രീകള്‍‍                                      : 34930
ജനസാന്ദ്രത                               : 1398
സ്ത്രീ : പുരുഷ അനുപാതം              : 1021
മൊത്തം സാക്ഷരത                    : 90
സാക്ഷരത (പുരുഷന്മാര്‍ )             : 95.54
സാക്ഷരത (സ്ത്രീകള്‍ )                  :  84.52
Source : Census data 2001