English| മലയാളം

കെട്ടിട നിര്‍മ്മാണാനുമതി/ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ് അദാലത്ത്

 തളിപ്പറമ്പ് നഗരസഭയില്‍ നിന്നും കെട്ടിടനിര്‍മ്മാണാനുമതി/ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷകള്‍ സത്വരമായി പരിഹരിക്കുന്നതിന് 16-07-2019 ന് ചൊവ്വാഴ്ച രാവിലെ 10മണി മുതല്‍ വൈകുന്നേരം 5 മണി വരെ നഗരസഭാ കാര്യാലയത്തില്‍ ഒരു അദാലത്ത് നടത്തുന്നു. പരാതിയുള്ള അപേക്ഷകര്‍ പരാതിയില്‍ പരാതിക്കാരന്‍റെ പേര്,ഫയല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നഗരസഭാ സെക്രട്ടറിക്ക് 10-07-2019 തീയ്യതിക്ക് മുമ്പായി എഴുതി നല്‍കേണ്ടതാണെന്ന്  ഇതിനാല്‍ അറിയിക്കുന്നു.